ചരിത്രം
 
പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിലുള്ള സ്‌പോര്‍ട്‌സില്‍ അഭിരുചിയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി മുന്‍പ് പട്ടികജാതി വികസന വകുപ്പിന്‍റെ നിയന്ത്രണത്തില്‍ സ്ഥാപിച്ചിരുന്ന സ്‌പോര്‍ട്സ് ഹോസ്റ്റലുകളെ പരിവര്‍ത്തനപ്പെടുത്തി 2002-03 ല്‍ ശ്രീ അയ്യന്‍കാളി മെമ്മോറിയല്‍ ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍  സ്‌പോര്‍ട്‌സ് സ്‌കൂള്‍ ആരംഭിച്ചു.  കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ വെള്ളായണിയിലുള്ള  കാര്‍ഷിക കോളേജ് ക്യാമ്പസില്‍ കാര്‍ഷിക സര്‍വ്വകലാശാലയുമായി ഏര്‍പ്പെട്ട ധാരാണപത്രം പ്രകാരം ലഭിച്ച സ്ഥലത്താണ് സ്‌കൂള്‍ സ്ഥാപിച്ചത്.  
 
സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരമായും പിന്നോക്കാവസ്ഥയിലായിരുന്ന ഒരു ജനതയുടെ പുരോഗതിക്കു വേണ്ടി അഹോരാത്രം പ്രയത്‌നിച്ച മഹാനായ അയ്യന്‍കാളിയുടെ നാമധേയത്തില്‍ ആരംഭിച്ച സ്‌കൂള്‍ അദ്ദേഹത്തിന്‍റെ ജന്മദേശമായ വെങ്ങാനൂരിന് സമീപത്തുള്ള വെള്ളായണിയില്‍ സ്ഥാപിക്കുന്നതിന് പട്ടികജാതി വികസന വകുപ്പിന് സാധിച്ചത് തികച്ചും മാതൃകാപരമായി.  സ്‌കൂളില്‍ 2008-09 മുതല്‍ ഹയര്‍സെക്കണ്ടറി വിഭാഗം കൂടി ആരംഭിച്ചു.  5മുതല്‍ 12 വരെയുള്ള ക്ലാസുകളിലായി 30 സീറ്റുകള്‍ വീതമുള്ള ഓരോ ഡിവിഷനുകളാണ് നിലവിലുള്ളത്.