പരിശീലനം നല്‍കുന്ന ഇനങ്ങള്‍
 
അത്‌ലറ്റിക്‌സ്, ഫുട്‌ബോള്‍, ജൂഡോ, റെസലിംഗ്, തായ്കൊണ്ടോ,  ജിംനാസ്റ്റിക്‌സ് എന്നീ ഇനങ്ങളിലാണ് നിലവില്‍ പരിശീലനം നല്‍കി വരുന്നത്. നീന്തല്‍, ഷട്ടില്‍ ബാഡ് മിന്‍റണ്‍, എന്നീ ഇനങ്ങളിലും പരിശീലനം ആരംഭിക്കാന്‍ ഭാവി പരിപാടികളുണ്ട്.
 
പരിശീലനം
       
രാവിലെ 6.15 മുതല്‍ 8.15 വരെയും വൈകിട്ട് 4.30 മുതല്‍ 6.30 വരെയും കാര്‍ഷിക സര്‍വ്വകലാശാലാ ഗ്രൗണ്ടിലും ജൂഡോ ഹാളിലുമായി സ്‌പോര്‍ട്‌സ് ഓഫീസറുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കി വരുന്നു
 
പരിശീലകര്‍
 
സ്‌പോര്‍ട്‌സ് ഓഫീസറുടെ നേതൃത്വത്തിലാണ് പരിശീലകര്‍ പ്രവര്‍ത്തിക്കുന്നത്.  അത്‌ലറ്റിക്‌സ്-2, ഫുട്‌ബോള്‍-1, ജൂഡോ-2 , ജിംനാസ്റ്റിക്‌സ്-1 എന്നിങ്ങനെ സ്‌കൂളില്‍ നിലവിലുളള പരിശീലക തസ്തികകള്‍ കൂടാതെ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നിന്നും  യൂത്ത് അഫയേഴ്‌സ് വകുപ്പില്‍ നിന്നും പരിശീലകരെ സ്‌കൂളിലേക്ക് നിയോഗിച്ചിട്ടുണ്ട്.
 
അവസരങ്ങള്‍
 
ജില്ലാതലം മുതല്‍ ദേശീയ തലത്തില്‍ വരെയുളള എല്ലാ മത്സരങ്ങളിലും അര്‍ഹതയുള്ള വിദ്യാര്‍ത്ഥികളെ ക്യത്യമായി പങ്കെടുപ്പിക്കുന്നുണ്ട്. മുഴുവന്‍ ചെലവും പട്ടിക ജാതി വികസന വകുപ്പാണ് വഹിക്കുന്നത്.
 
ദേശീയ തലത്തില്‍ യോഗ്യത നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ദേശീയ ക്യാമ്പിലും യോഗ്യത നേടിയാല്‍ അന്തര്‍ദേശീയ തലത്തിലുള്ള മത്സരങ്ങളിലും പങ്കെടുക്കാന്‍ അവസരമുണ്ട്.