പഠനപദ്ധതി
 
5 മുതല്‍ 10 വരെയുളള ക്ലാസുകളില്‍ സ്റ്റേറ്റ് സിലബസില്‍ മലയാളം മാദ്ധ്യമത്തിലുള്ള പഠന പദ്ധതിയാണുള്ളത് 
 
ഹയര്‍സെക്കണ്ടറി
 
ഹ്യുമാനിറ്റീസില്‍ ഒരു ബാച്ചാണ് നിലവിലുള്ളത് 
 
അദ്ധ്യാപകര്‍
 
പ്രിന്‍സിപ്പലിന്‍റെ നിയന്ത്രണത്തില്‍ ഹയര്‍സെക്കണ്ടറി വിഭാഗവും  ഹെഡ്മിസ്ട്രസിന്‍റെ നിയന്ത്രണത്തില്‍ 5 മുതല്‍ 10 വരെയുളള സ്‌കൂള്‍ വിഭാഗവും പ്രവര്‍ത്തിക്കുന്നു.
 
ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ 6 അദ്ധ്യാപകരാണുളളത്.   ചരിത്രം,സാമ്പത്തിക ശാസ്ത്രം, രാഷ്ട്രതന്ത്രം, ഭൂമി ശാസ്ത്രം, ഇംഗ്ലീഷ്, മലയാളം എന്നീ വിഷയങ്ങളാണ് അദ്ധ്യാപകര്‍ പഠിപ്പിക്കുന്നത്
   
5 മുതല്‍ 10 വരെയുളള സ്‌കൂള്‍ വിഭാഗത്തില്‍ ഹെഡ്മിസ്ട്രസ് ഉള്‍പ്പെടെ 10 അദ്ധ്യാപകരുടെ തസ്തികയാണ് നിലവിലുളളത്.  കൂടാതെ പട്ടികജാതി വികസന വകുപ്പില്‍ നിന്നും കരാര്‍ അടിസ്ഥാനത്തില്‍ 3 അദ്ധ്യാപകരെയും അധികമായി നിയോഗിക്കുന്നുണ്ട്.