പ്രവേശനരീതി 
 
സ്‌പോര്‍ട്‌സില്‍ അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തുന്നതിനായി സെലക്ഷന്‍ ട്രയല്‍ നടത്തിയാണ് സ്‌കൂളിലേക്ക് പ്രവേശനം നല്‍കുന്നത്. 5-ാം ക്ലാസിലേക്കും പ്ലസ് വണ്‍ ക്ലാസിലേക്കും പ്രത്യേകമായി സെലക്ഷന്‍ ട്രയലുകള്‍ നടത്തുന്നു. ഓരോ വര്‍ഷവും 5-ാം ക്ലാസിലേക്കും പ്ലസ് വണ്‍ ക്ലാസിലേക്കും പരമാവധി 30 വീതം കുട്ടികള്‍ക്കാണ് പ്രവേശനം നല്‍കുന്നത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും 1:1 അനുപാതത്തിലും പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളിലുളളവര്‍ക്ക് 2:1 അനുപാതത്തിലും പ്രവേശനം നല്‍കിവരുന്നു.
 

 
5-ക്ലാസിലേക്ക് പ്രവേശനം
 
നിലവില്‍ 4-ാം ക്ലാസില്‍ പഠിക്കുന്ന പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിലുളള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും 5-ാം ക്ലാസ് പ്രവേശനത്തിനുള്ള സെലക്ഷന്‍ ട്രയലില്‍ പങ്കെടുക്കാം.  14 ജില്ലകളിലുള്ള വേദികളില്‍ വച്ച് സെലക്ഷന്‍ ട്രയല്‍ നടത്തുന്നുണ്ട്.
 
സെലക്ഷന്‍ ട്രയലില്‍ പങ്കെടുക്കുന്നതിനായി പഠിക്കുന്ന സ്‌കൂളിലെ മേധാവിയുടെ കത്ത്, വിദ്യാര്‍ത്ഥിയുടെ ജാതി സര്‍ട്ടിഫിക്കറ്റ്, ജനന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, എന്നിവ സഹിതം  സെലക്ഷന്‍ ട്രയല്‍ വേദിയില്‍ നിശ്ചിത ദിവസം കുട്ടിയെ എത്തിക്കണം.  പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യാത്രപ്പടി അനുവദിക്കും.
 
സെലക്ഷന്‍ ട്രയല്‍ സാധാരണഗതിയില്‍ ജനുവരി മാസത്തിലാണ് ആരംഭിക്കുന്നത്.  സമയക്രമം പട്ടികജാതി വികസന ആഫീസുകളിലൂടെ അറിയാന്‍ സാധിക്കും. 
 
2016-17 വര്‍ഷത്തെ 5-ാം ക്ലാസ് പ്രവേശനത്തിനായി   സെലക്ഷന്‍ ട്രയല്‍ നടത്തിയ വേദികളെ സംബന്ധിച്ച വിശദാംശങ്ങള്‍ ഇപ്രകാരമാണ്.  ഓരോ വർഷവും വേദികളില്‍ മാറ്റംവരാം.  സെലക്ഷന്‍ ട്രയലിനു മുമ്പായി ഉറപ്പുവരുത്തേണ്ടതാണ്.
 
  • കാസര്‍ഗോഡ് - ജവഹര്‍ നവോദയ വിദ്യാലയ, പേരിയ 
  • കണ്ണൂര്‍ - പോലീസ് ഗ്രൗണ്ട്,  കണ്ണൂര്‍
  • വയനാട് - എസ്.കെ.എം.ജെ.എച്ച്.എസ്എസ്, കല്‍പ്പറ്റ 
  • കോഴിക്കോട് - ഗവ.ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളേജ്, കോഴിക്കോട് 
  • മലപ്പുറം - വി.എം.സി ഗവ. എച്ച്.എസ്എസ്, വണ്ടൂര്‍ 
  • പാലക്കാട് - ഗവ.വിക്‌ടോറിയ കോളെജ്, പാലക്കാട് 
  • തൃശ്ശൂര്‍ - മുന്‍സിപ്പല്‍ സ്റ്റേഡിയം, ത്യശ്ശൂര്‍ 
  • എറണാകുളം - മഹാരാജാസ് കോളേജ് ഗ്രൗണ്ട്, എറണാകുളം 
  • ആലപ്പുഴ - എസ്.ഡി.വി.എച്ച്.എസ്.എസ്, ആലപ്പുഴ 
  • കോട്ടയം - നെഹ്‌റു സ്റ്റേഡിയം, നാഗമ്പടം 
  • ഇടുക്കി - ഗവ.വി.എച്ച്.എസ്.എസ് വാഴത്തോപ്പ്, ചെറുതോണി 
  • പത്തനംതിട്ട - മുന്‍സിപ്പല്‍ സ്റ്റേഡിയം, പത്തനംതിട്ട 
  • കൊല്ലം - മുന്‍സിപ്പല്‍ സ്റ്റേഡിയം, കൊല്ലം 
  • തിരുവനന്തപുരം - സെന്‍ട്രല്‍ സ്റ്റേഡിയം, തിരുവനന്തപുരം

 

സൌകര്യപ്രദമായ ഏതു വേദിയിലും പങ്കെടുക്കാം.

 
സെലക്ഷന്‍ ട്രയലില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളുടെ നിശ്ചിത കായിക ഇനങ്ങളിലെ സെലക്ഷന്‍ ട്രയല്‍ വേളയിലെ പ്രകടനം രേഖപ്പെടുത്തിയശേഷം സംസ്ഥാനതലത്തില്‍ വിദ്യാര്‍ത്ഥികളുടെ സ്‌കോര്‍ ക്രോഡീകരിച്ച ശേഷമാണ് പ്രവേശനത്തിനായി കുട്ടികളെ തെരഞ്ഞെടുക്കുന്നതിനുളള തുടര്‍നടപടികള്‍ സ്വീകരിക്കുന്നത്.
 
പ്ലസ് വണ്‍ ക്ലാസിലേക്കുളള പ്രവേശനം
 
നിലവില്‍ 10-ാം ക്ലാസ് പരീക്ഷ എഴുതിയ/എഴുതുന്ന പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിലുളള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സെലക്ഷന്‍ ട്രയലില്‍ പങ്കെടുക്കാം 
 
സ്‌കൂളിലെ മേധാവിയുടെ കത്ത്, വിദ്യാര്‍ത്ഥിയുടെ ജാതി, ജനന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, സ്‌പോര്‍ട്‌സ് മെരിറ്റ് സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, എന്നിവ സഹിതം  നിശ്ചിത സമയത്ത് സെലക്ഷന്‍ ട്രയല്‍ വേദിയില്‍ വിദ്യാര്‍ത്ഥി എത്തിച്ചേരണം.  പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യാത്രപ്പടി അനുവദിക്കും.
 
സെലക്ഷന്‍ ട്രയല്‍ സാധാരണഗതിയില്‍ മാര്‍ച്ച് മാസത്തിലാണ് നടത്താറുള്ളത്.  2016-17 വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിനായി   സെലക്ഷന്‍ ട്രയല്‍ നടത്തിയ വേദികളെ സംബന്ധിച്ച വിശദാംശങ്ങള്‍ ഇപ്രകാരമാണ്.  ഓരോ വർഷവും വേദികളില്‍ മാറ്റംവരാം.  സെലക്ഷന്‍ ട്രയലിനു മുമ്പായി ഉറപ്പുവരുത്തേണ്ടതാണ്.
 
  • കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട് - ഗവ.ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളേജ്, കോഴിക്കോട്
  • മലപ്പുറം - വി.എം.സി. ഗവ. വി.എച്ച്.എസ്.എസ്,  വണ്ടൂര്‍
  • വയനാട് - എസ്.കെ.എം.ജെ.എച്ച്.എസ്.എസ്, കല്‍പ്പറ്റ
  • പാലക്കാട്, തൃശ്ശൂര്‍ - ഗവ.വിക്‌ടോറിയ കോളെജ്, പാലക്കാട്
  • എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി - മഹാരാജാസ് ഗ്രൗണ്ട്, എറണാകുളം,
  • പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം - കാര്‍ഷിക കോളേജ് ഗ്രൌണ്ട്, വെളളായണി, തിരുവനന്തപുരം
സൌകര്യപ്രദമായ ഏതു വേദിയിലും പങ്കെടുക്കാം.