പൊതുവായ വിവരങ്ങള്‍
 
5 മുതല്‍ 10 വരെയുളള ക്ലാസുകളിലെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകമായി ഹോസ്റ്റലുകളുണ്ട്.  രണ്ട്  ഹോസ്റ്റലുകള്‍ക്കും പ്രത്യേകം വാര്‍ഡന്‍മാരാണ്.
 
മെസ്സ്  
 
ഹോസ്റ്റലുകളോട് അനുബന്ധിച്ച് മെസ്സ് പ്രവര്‍ത്തിക്കുന്നു.   ആധുനിക സൗകര്യങ്ങളുളള അടുക്കള, ഡൈനിംഗ്ഹാള്‍ എന്നിവയുണ്ട്.
 
മെനു 
 
കായിക പരിശീലനത്തില്‍ ഏര്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അനുയോജ്യമായ തരത്തിലുള്ള അംഗീകരിക്കപ്പെട്ടിട്ടുളള മെനുവാണ് സ്‌കൂളില്‍ നടപ്പിലാക്കിയിട്ടുളളത്.  പോഷക സമൃദ്ധമായ വിവിധ ഇനങ്ങള്‍ മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
 
ആരോഗ്യം        
 
കുട്ടികളുടെ ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നതിനായി ആയമാരെ നിയോഗിച്ചിട്ടുണ്ട്. ഒരു സ്‌പോര്‍ട്‌സ് ആയുര്‍വ്വേദ ക്ലിനിക് സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.  കൂടാതെ സമീപത്തുളള പ്രാഥമികാരോഗ്യകേന്ദ്രം , സ്വകാര്യ ആശുപത്രി, ജനറല്‍ ഹോസ്പിറ്റല്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് തുടങ്ങി വിവിധ സ്ഥാപനങ്ങളുടെ സേവനം വിദ്യാര്‍ത്ഥികളുടെ ആരോഗ്യപരിപാലനത്തിനായി ഉപയോഗപ്പെടുത്തുന്നുണ്ട്. കാലാകാലങ്ങളില്‍ ആരോഗ്യ സംബന്ധമായ ക്ലാസുകള്‍ സ്‌കൂളില്‍ സംഘടിപ്പിക്കാറുണ്ട്.
 
പ്രത്യേക ട്യൂട്ടര്‍
 
മാനേജര്‍-കം-റെസിഡന്‍റ് ട്യൂട്ടര്‍ എന്ന തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കപ്പെടുന്ന ബി.എഡ്. യോഗ്യതയുളള ട്യൂട്ടര്‍ ഹോസ്റ്റലില്‍ താമസിച്ച് കുട്ടികളെ പഠനത്തില്‍ സഹായിക്കുന്നു. പഠനത്തില്‍ പിന്നോട്ടുളള വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂട്ടര്‍ പ്രത്യേക പരിഗണന നല്‍കി പഠിപ്പിക്കുന്നുണ്ട്.