സ്‌പോര്‍ട്‌സ്
സ്‌കൂളിന് സമീപത്തുള്ള കേരള കാര്‍ഷിക സര്‍വ്വകലാശാല കാര്‍ഷിക കോളേജിന്‍റെ ഗ്രൗണ്ടിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് കായിക പരിശീലനം നല്‍കുന്നത്. ഗ്രൗണ്ടിനു സമീപത്തുള്ള ഇന്‍ഡോര്‍ സ്റ്റേഡിയത്തിലുള്ള ജൂഡോ ഹാള്‍, റെസ്‌ലിംഗ് ഹാള്‍, മള്‍ട്ടി ജിംനേഷ്യം എന്നിവ സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ പരിശീലനത്തിനായി സജ്ജീകരിച്ചിട്ടുണ്ട്. ആധുനിക പരിശീലന ഉപകരണങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനത്തിനായി ലഭ്യമാക്കിയിട്ടുണ്ട്.
പുതിയ ജിംനാസ്റ്റിക് ഹാളിന്‍റെ നിര്‍മ്മാണം പുരോഗമിക്കുന്നു. നീന്തല്‍ക്കുളം നിര്‍മ്മിക്കുന്നതിനുള്ള പദ്ധതി നടപ്പിലാക്കുന്നതിനുള്ള പരിശ്രമങ്ങള്‍ നടക്കുന്നുണ്ട്.
അക്കാഡമിക്
സ്‌കൂളില്‍ മികച്ച ലൈബ്രറി, ആധുനിക സൗകര്യങ്ങളും ഇന്‍റർനെറ്റ് ലഭ്യതയുമുള്ള ഐ. ടി. ലാബ് എന്നിവയുണ്ട്. സയന്‍സ് ലാബ്, ഭൂമി ശാസ്ത്ര ലാബ് എന്നിവയും ആധുനിക സൗകര്യങ്ങളോടെ പ്രവര്‍ത്തന സജ്ജമാണ്.
ഹോസ്റ്റലുകള്‍
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി പ്രത്യേകം ഹോസ്റ്റലുകള്‍ പ്രവര്‍ത്തിക്കുന്നു. ഹോസ്റ്റല്‍ മുറികളില്‍ ഡിക് ഷണറി സെറ്റ് മുതലായ പഠന സഹായികള്‍ ലഭ്യമാക്കിയിട്ടുണ്ട്. ദിന പത്രങ്ങള്‍, വിവിധ ആനുകാലികങ്ങള്‍ എന്നിവയും വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുന്നുണ്ട്.
വിവിധ ആനുകൂല്യങ്ങള്‍
വിദ്യാർത്ഥികള്‍ക്ക് പ്രതിമാസ പോക്കറ്റ്മണി, 3 വെക്കേഷനുകള്‍ക്കും വിദ്യാർത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള യാത്രാബത്ത, ജില്ലാതല, സംസ്ഥാനതല, ദേശീയതല, മത്സരങ്ങളില്‍ വിജയിക്കുന്ന വിദ്യാർത്ഥികള്‍ക്ക് പ്രൈസ് മണി തുടങ്ങിയവ അനുവദിക്കുന്നുണ്ട്. യൂണിഫോം, വിവിധ പഠനോപകരണങ്ങള്‍, സ്പോർട്സ് യൂണിഫോം മുതലായവയും വകുപ്പിന്‍റെ ഉത്തരവാദിത്തത്തില്‍ വിദ്യാർത്ഥികള്‍ക്ക് ലഭ്യമാക്കുന്നു.
എസ്.പി.സി
സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പദ്ധതി സ്കൂളില്‍ നടപ്പിലാക്കി വരുന്നുണ്ട്.
പഠനയാത്ര
പത്താംക്ലാസ്, പ്ലസ്ടൂ വിദ്യാർത്ഥികള്‍ക്ക് വാർഷിക പഠനയാത്ര ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുത്തി നടത്താറുണ്ട്. യു.പി.വിഭാഗം വിദ്യാർത്ഥികള്‍ക്ക് ഏകദിന പഠനയാത്രയും എല്ലാവർഷവും നടത്താറുണ്ട്. കൂടാതെ ജില്ലയില്‍ നടക്കുന്ന കായിക, പഠന, പൊതുവിജ്ഞാന പ്രാധാന്യമുള്ള വിവിധ പരിപാടികള്‍ക്കും വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാറുണ്ട്.
